തൃശൂരിൽ രണ്ട് യുവാക്കൾ വെട്ടേറ്റ് മരിച്ച നിലയിൽ

single-img
7 June 2012

തൃശൂർ:തൃശൂരിൽ പുതുക്കാടിനടുത്ത് രണ്ട് യുവാക്കളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പുതുക്കാട് വടക്കേ തുറവ് കോളംപ്ലാക്കില്‍ ജബ്ബാറിന്റെ മകന്‍ ജംഷീര്‍(24), വടക്കേ തുറവ് തുമ്പാരപ്പിള്ളി വാസുവിന്റെ മകന്‍ ഗോപി(45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലക്കു കാരണമെന്ന് കരുതുന്നു.