സിറിയയില്‍ വീണ്ടും കൂട്ടക്കുരുതി

single-img
7 June 2012

അറബ് വസന്തത്തിന്റെ അലയൊലികള്‍ മുഴങ്ങുന്ന സിറിയയില്‍ വീണ്ടും കൂട്ടക്കുരുതി. ഹമാ പ്രവിശ്യയിലാണ് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ 86 പേര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. ഖുബൈര്‍, മര്‍സാഫ് ഗ്രാമങ്ങളിലായിരുന്നു കൂട്ടക്കുരുതിയെന്ന് സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഹമയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളാണിത്. മരിച്ചവരില്‍ 20 ഓളം കുട്ടികളും 20 ഓളം സ്ത്രീകളും ഉള്‍പ്പെടും. ഹൗലയില്‍ രണ്ടാഴ്ച മുന്‍പ് 108 പേര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കൂട്ടക്കുരുതിയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്.