ഭൂപതി-സാനിയ സഖ്യത്തിനു കിരീടം

single-img
7 June 2012

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സിൽ ഇന്ത്യയുടെ ഹേഷ് ഭൂപതി-സാനിയ മിര്‍സ സഖ്യത്തിനു കിരീടം.ഭൂപതി-സാനിയ സഖ്യത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാമാണിത്. 2009-ല്‍ ഇവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയിരുന്നു. 73 മിനിറ്റിലാണ് ഭൂപതി-സാനിയ കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകളില്‍  സാന്റിയാഗോ ഗോണ്‍സാലസ്-ക്ളോഡിയ ജാന്‍സ് ഇഗ്നാസിസ് സഖ്യത്തെ തോല്‍പ്പിച്ചു. സ്കോർ (7-6, 6-1)