പൂർണ്ണിമാ ജയറാം അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വരുന്നു

single-img
7 June 2012

മോഹൻ ലാലിന്റെ ആദ്യ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായിക പൂർണ്ണിമാ ജയറാം വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവായ തമിഴ് സംവിധായകന്‍ സുശീന്ദ്രന്‍ അണിയിച്ചൊരുക്കുന്ന ‘ആതലാല്‍ കാതല്‍ സെവിയര്‍ ‘ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൂര്‍ണ്ണിമയുടെ രണ്ടാം വരവ്.
സംവിധായകന്‍ ഭാഗ്യരാജുമായുള്ള വിവാഹത്തിനു ശേഷം സിനിമാ അഭിനയത്തില്‍ നിന്നും മാറി നിന്ന പൂര്‍ണ്ണിമ നീണ്ട മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചെത്തുന്നത്.വെറും അഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ 70 ഓളം ചിത്രങ്ങളില്‍ പൂര്‍ണ്ണിമ അഭിനയിച്ചിരുന്നു.