പൈലറ്റ് സമരം: കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുന്നു

single-img
7 June 2012

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുന്നു. പുറത്താക്കിയ നൂറിലേറെ പൈലറ്റുമാര്‍ക്ക് ഇനി ജോലിയില്‍ വീണ്ടും കയറണമെങ്കില്‍ പുതുതായി അപേക്ഷ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പുതിയ പൈലറ്റുമാര്‍ക്കായി പരസ്യം നല്‍കാനും തീരുമാനിച്ചിട്ടുണെ്ടന്നു സിവില്‍ വ്യോമയാന മന്ത്രി അജിത് സിംഗ് അറിയിച്ചു. പൈലറ്റ് സമരം തീര്‍ന്നു, കമ്പനിയുടെ രക്ഷയ്ക്കായുള്ള ധര്‍മ്മാധികാരി റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെങ്കില്‍ പൈലറ്റുമാരെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ലെന്നു മന്ത്രി പറഞ്ഞു. ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ പൈലറ്റുമാര്‍ കഴിഞ്ഞ മുപ്പതുദിവസമായി സമരം നടത്തിവരികയാണ്. പുറത്താക്കിയ പൈലറ്റുമാരെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പൈലറ്റുമാര്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തിയിരുന്നു.