ഹോസ്‌നി മുബാറക്കിന്റെ ആരോഗ്യനില മോശമായി തുടരുന്നു

single-img
7 June 2012

ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭകരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷക്കപ്പെട്ട് കയ്‌റോയിലെ ടോറാ ജയിലില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ ആരോഗ്യനില വഷളായി. കുഴഞ്ഞുവീണ അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടു. ഇതെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായം തേടി. ആഹാരവും മരുന്നും കഴിക്കാന്‍ നേരത്തെ മുബാറക്ക് വിസമ്മതിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഭാരം കുറഞ്ഞു. കടുത്തവിഷാദരോഗവും അനുഭവപ്പെടുന്നു. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന 84കാരനായ മുബാറക്കിന്റെ സഹായത്തിനായി മൂത്തപുത്രന്‍ ഗമാലിനെ സമീപത്തുള്ള വാര്‍ഡിലേക്ക് മാറ്റി. അഴിമതിക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഗമാലിനെ ഓഹരിവില്പനയുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ പേരില്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.