മജിസ്‌ട്രേറ്റിന് മുമ്പാകെ മോഹന്‍ദാസിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി

single-img
7 June 2012

അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയ മോഹന്‍ദാസിന്റെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് അനുമതി. തൊടുപുഴ സിജെഎം കോടതിയാണ് അനുമതി നല്‍കിയത്. മോഹന്‍ദാസ് മൊഴി മാറ്റാനിടയുണ്‌ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം അനുമതി തേടിയത്. സിപിഎം ശാന്തന്‍പാറ മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന മോഹന്‍ദാസ് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി, സഹോദരന്‍ ലംബോദരന്‍, കെ.കെ.ജയചന്ദ്രന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് മോഹന്‍ദാസിന് വധഭീഷണിയുണ്‌ടെന്നും ജീവന് സംരക്ഷണം നല്‍കണമെന്നും എം.എം.മണി ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു.