ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

single-img
7 June 2012

മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ ഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ സിജഎം കോടതി ഫയലില്‍ സ്വീകരിച്ചു. മൃഗത്തോല്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ തനിക്കറിയാമെന്ന ഗണേഷിന്റെ പ്രസ്താവന കുറ്റകൃത്യം മറച്ചുവെക്കലിന് കൂട്ടു നില്‍ക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗണേഷിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.