ആരുഷി വധം നുപുർ തൽവാറിന്റെ റിവ്യൂ ഹർജി തള്ളി

single-img
7 June 2012

ന്യൂഡൽഹി:ആരുഷി -ഹേമരാജ് ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ നുപുർ തൽവാറിന്റെ റിവ്യൂ ഹർജി സുപ്രീം കോടതി തള്ളി.ഗാസിയാ ബാദിലെ പ്രത്യേക സിബിഐ കോടതിയും അലഹബാദ് ഹൈക്കോടതിയും നേരത്തെ നൂപുരിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കൊലപാതകത്തിനു പുറമേ തെളിവുനശിപ്പിക്കൽ‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കേസുകളിലാണ്‌ ഇരുവരും വിചാരണ നേരിടുന്നത്. 2008 മെയിലാണ്‌ ആരുഷിയെയും വീട്ടുജോലിക്കാരനായ ഹേംരാജിനെയും തല്‍വാര്‍ ദമ്പതികളുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.