ടി പി വധം: കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍

single-img
6 June 2012

ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ. കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതിന് ഒരാള്‍ അറസ്റ്റിലായി. പാനൂര്‍ കണ്ണംപള്ളി സ്വദേശി കുമാരനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞനന്തനൊപ്പം ഇയാള്‍ ബാംഗളൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയിരുന്നതായി പോലീസ് പറയുന്നു. ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായ കുഞ്ഞനന്തന്‍ പോലീസ് തേടുന്നതറിഞ്ഞ് ഒളിവിലാണ്. പോലീസ് ഇയാള്‍ക്കെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.