പാശ്ചാത്യ സ്ഥാനപതിമാരെ സിറിയ പുറത്താക്കി

single-img
6 June 2012

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ടര്‍ക്കി തുടങ്ങി 17 രാജ്യങ്ങളുടെ സ്ഥാനപതിമാരെ അനഭിമതരായി സിറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഹൗലായിലെ നരനായാട്ടില്‍ പ്രതിഷേധിച്ച് സിറിയന്‍ നയതന്ത്ര പ്രതിനിധികളെ പാശ്ചാത്യ രാജ്യങ്ങള്‍ പുറത്താക്കിയതിനു തിരിച്ചടി നല്‍കാനാണിത്. തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ മൂന്നു മാസത്തിനു മുമ്പ് സിറിയയില്‍നിന്നു തിരിച്ചുവിളിച്ചിരുന്നുവെന്നു ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി. യുഎസ് സ്ഥാനപതി റോബര്‍ട്ട് ഫോര്‍ഡ് ഒക്ടോബറില്‍തന്നെ സിറിയ വിട്ടിരുന്നു. ഇതിനിടെ നാലു കേന്ദ്രങ്ങളില്‍ യുഎന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ സിറിയ സമ്മതിച്ചു. ഹോംസ്, ഇഡ്‌ലിബ്, ദേരാ, ദേര്‍ എസോര്‍ എന്നിവിടങ്ങളില്‍ ഫീല്‍ഡ് ഓഫീസ് തുറക്കുമെന്ന് യുഎന്‍ അധികൃതര്‍ വ്യക്തമാക്കി.