യുഎസ് ആക്രമണം: അല്‍ക്വയ്ദ നേതാവ് അല്‍ലിബി കൊല്ലപ്പെട്ടു

single-img
6 June 2012

പാക്കിസ്ഥാനിലെ നോര്‍ത്ത് വസിറിസ്ഥാന്‍ ഗോത്രമേഖലയില്‍ ഞായറാഴ്ച സിഐഎയുടെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അല്‍ക്വയ്ദയിലെ രണ്ടാമന്‍ അബു യാഹ്യാ അല്‍ലിബി കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. മിര്‍ അലി പട്ടണത്തിലെ ഒരു വളപ്പില്‍ നടത്തി യ ആക്രമണത്തില്‍ മറ്റു 15 തീവ്രവാദികള്‍ക്കു കൂടി ജീവഹാനി നേരിട്ടു. ബിന്‍ലാദന്‍ വ ധി ക്കപ്പെട്ടശേഷം അയ്മന്‍ അല്‍ സവാ ഹിരി അല്‍ക്വയ്ദയുടെ നേതൃത്വത്തി ല്‍ വന്നതിനെത്തുടര്‍ന്നാണ് രണ്ടാ മ നായി അല്‍ലിബി അവരോധിക്കപ്പെട്ടത്. അല്‍ലിബിയുടെ തലയ്ക്ക് അമേരിക്ക പത്തുലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. എന്നാല്‍ അല്‍ലിബി രക്ഷപ്പെട്ടെന്നാണ് തീവ്രവാദി കേന്ദ്രങ്ങളുടെ അവകാശവാദം.