വീണ്ടും പാക്കിസ്ഥാന്റെ ആണവ മിസൈല്‍ പരീക്ഷണം

6 June 2012
പാക്കിസ്ഥാന് ഒരു മാസത്തിനുള്ളില്‍ അഞ്ചാമതും ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഹത്ഫ്7 (ബാബര്മിസൈല്) വിഭാഗത്തില്‍പ്പെടുന്ന ഈ മിസൈലിന്റെ ദൂരപരിധി 700 കിലോമീറ്ററാണ്. രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ ബാബര്‍ മിസൈല്‍ പരീക്ഷണം ഉപകരിക്കുമെന്നു സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. അണ്വായുധവും പരമ്പരാഗത ആയുധവും ഘടിപ്പിക്കാവുന്ന ക്രൂസ് മിസൈലാണ് ബാബര്‍. റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ കഴിവുള്ള ഈ മിസൈലിന് താഴ്ന്നു പറന്ന് കൃത്യമായി ലക്ഷ്യത്തിലെത്താനാവും. ബാബര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ച ശാസ്ത്രജഞരെയും എന്ജിനീയര്മാരെയും പ്രസിഡന്റും പ്രധാനമ ന്ത്രിയും അഭിനന്ദിച്ചു.