Latest News

സര്‍ക്കാര്‍ ഓഫീസില്‍ ജോലി സമയത്ത് ഉദ്യോഗസ്ഥരുടെ മൊബൈല്‍ വിളിക്ക് വിലക്ക്

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിളിക്ക് വിലക്ക്. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ സ്വകാര്യ ഫോണ്‍വിളികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കേണ്ട ചുമതല അതാത് ഓഫീസുകളിലെ മേധാവിക്കായിരിക്കും. ഓഫീസുകളിലെ ലാന്‍ഡ് ഫോണുകളുടെ ദുരുപയോഗം തടയണമെന്നും ഉത്തരവില്‍ പറയുന്നു.