അച്ചടക്ക നടപടി പ്രതീക്ഷിച്ചിരുന്നുവെന്ന് എം.എം.മണി

single-img
6 June 2012

വിവാദ പ്രസംഗത്തിന്റെ പേരില്‍ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്ത പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി. നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നടപടി എടുക്കാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ ആവില്ലായിരുന്നുവെന്നും മണി പറഞ്ഞു. തന്റെ പ്രസംഗം വിവാദമാക്കുന്നതില്‍ ഗൂഢാലോചന നടന്നിട്ടുണ്‌ടെന്നും മണി ആരോപിച്ചു. അക്രമത്തെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ പരമപുച്ഛമാണ്. സിപിഎമ്മിനെ നേരിടാന്‍ സിപിഐ ഒരുളുപ്പുമില്ലാതെ കോണ്‍ഗ്രസിനോട് കൂട്ടുകൂടുകയാണെന്നും മണി പറഞ്ഞു.