എം.എം. മണിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി

single-img
6 June 2012

വിവാദ പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെ തല്‍സ്ഥാനത്തുനിന്നു നീക്കിയതായി സിപിഎം സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇടുക്കിയില്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണെ്ടന്ന മണിയുടെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോടു വിശദീകരണം തേടുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

തിരുവനന്തപുരത്തു നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണു തീരുമാനം. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു സെക്രട്ടേറിയറ്റില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അദ്ദേഹം സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ഇതുസംബന്ധിച്ച തീരുമാനം കേന്ദ്ര കമ്മിറ്റിക്കു വിട്ടു.

എം.എം. മണി ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ പാര്‍ട്ടി നിലപാടുകളില്‍ നിന്നു വ്യതിചലിച്ചുകൊണ്ടു തെറ്റായ ചില കാര്യങ്ങള്‍ പ്രസ്താവിക്കുകയുണ്ടായെന്നു പത്രക്കുറിപ്പില്‍ പറയുന്നു. എം.എം. മണിക്കെതിരേ അച്ചടക്ക നട പടി എടുക്കേണ്ടതാണെന്നു പോളിറ്റ്ബ്യൂറോ നിര്‍ദേശിച്ചു. എം.എം. മണിയുടെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ പാര്‍ട്ടി ശത്രു ക്കള്‍ വിപുലമാ യ രീതിയില്‍ ഉപയോഗിക്കുകയാണ്. ഇടുക്കി ജില്ലയില്‍ നടന്ന രാഷ്ട്രീയകൊലപാതകങ്ങളിള്‍ സിപിഎമ്മിനു ബന്ധമില്ലെന്നും സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.