അനധികൃത സ്‌ഫോടകവസ്‌തുക്കള്‍ പിടികൂടി

single-img
6 June 2012

അനധികൃതമായി സ്‌ഫോടക നിര്‍മാണവസ്‌തുക്കള്‍ സൂക്ഷിച്ചതിന്‌ കടയുടമയെ അറസ്റ്റ്‌ ചെയ്‌തു. തൊണ്ണൂറ്റിയൊമ്പത്‌ കിലോ സള്‍ഫറും ബേരിയം നൈട്രേറ്റും പൊട്ടാസ്യം നൈട്രേറ്റും തോക്കിന്‍തിര നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഈയം ബോള്‍പല്ലറ്റും പിടികൂടി. ഇടിയങ്ങര സ്വദേശി എ.വി. സുബൈറിന്റെ വലിയങ്ങാടിയിലെ എ.വി.എം. ഹാര്‍ഡ്വേര്‍സില്‍ നിന്നാണ്‌ ഇവ പിടികൂടിയത്‌. സ്‌ഫോടകവസ്‌തു നിരോധനനിയമം, ആയുധനിയമം ന്നെീ വകുപ്പുകള്‍ ചുമത്തി സുബൈറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.