റാങ്കിംഗ്: ധോണിയും കൊഹ്‌ലിയും ആദ്യ നാലില്‍; ബൗളിംഗില്‍ അശ്വിന്‍ ആറാമത്

single-img
6 June 2012

ഐസിസി ഏകദിന റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ധോണിയും വിരാട് കൊഹ്‌ലിയും ആദ്യ നാലില്‍. 846 പോയിന്റുമായി കൊഹ്‌ലി മൂന്നാം സ്ഥാനത്തും 752 പോയിന്റുമായി ധോണി നാലാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയാണ് 871 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗംഭീറാണ് കൊഹ്‌ലിക്കും ധോണിക്കും ശേഷമുള്ള മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. 666 പോയിന്റുമായി ഗംഭീര്‍ പതിനേഴാമതാണ്. ഏകദിന ബൗളിംഗില്‍ 676 പോയിന്റുമായി ആര്‍. അശ്വിന്‍ മാത്രമാണ് പട്ടികയിലെ ആദ്യപത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റ്‌സ്മാന്‍മാരുടെയും ബൗളര്‍മാരുടെയും പട്ടികയില്‍ ആദ്യപത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ക്കും ഇടംപിടിക്കാനായില്ല.