Breaking News

രാജ്യസഭാ തെരഞ്ഞെടുപ്പ്: സി.പി.നാരായണന്‍ എല്‍ഡിഫ് സ്ഥാനാര്‍ഥിയാവും

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സി.പി.നാരായണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ചിന്ത പത്രാധിപരും ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമാണ് സി.പി.നാരയാണന്‍. ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിനുശേഷമുണ്ടാകും. മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ് സംസ്ഥാനത്തു നിന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ടു സീറ്റില്‍ മത്സരിക്കാനാണ് സിപിഎം തീരുമാനം. വിജയം ഉറപ്പുള്ള സീറ്റില്‍ സി.പി.നാരായണന്‍ മത്സരിക്കും. രണ്ടാമത്തെ സീറ്റ് സിപിഐക്കു നല്‍കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.