അരുണ്‍കുമാറിനെതിരായ അന്വേഷണം ഇഴയുന്നതായി ഹൈക്കോടതി

single-img
6 June 2012

പാടം നികത്താന്‍ അനുമതി വാങ്ങി നല്‍കുന്നതിന് 70 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തില്‍ വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ അന്വേഷണം ഇഴയുന്നതായി ഹൈക്കോടതി. ഈ നില തുടര്‍ന്നാല്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ട കോടതി നിലവിലെ അന്വേഷണത്തല്‍ അതൃപ്തിയും രേഖപ്പെടുത്തി. അന്വേഷണ പുരോഗതി രണ്ടാഴ്ചയ്ക്കകം അറിയിക്കാനും അന്വേഷണം എപ്പോള്‍ തീരുമെന്ന് വ്യക്തമാക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വൈക്കത്തിനടുത്ത് വടയാറില്‍ തന്റെ പേരിലുള്ള മൂന്നര ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് അരുണ്‍ കുമാര്‍ 70 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു വിവാദ സ്വാമിയായ സന്തോഷ് മാധവന്റെ പരാതി.