തിരുവനന്തപുരത്ത് വാന്‍ മറിഞ്ഞ് ഏഴു കുട്ടികള്‍ക്ക് പരിക്ക്

single-img
5 June 2012

തിരുവനന്തപും കാട്ടായിക്കോണത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാന്‍ മറിഞ്ഞ് ഏഴ് കുട്ടികള്‍ക്ക് പരിക്ക്. പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1.30 നാണ് സംഭവം. സമാന്തര സര്‍വീസ് നടത്തുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ഈ വാനില്‍ കുട്ടികളെ അനധികൃതമായി കൊണ്ടുപോകുകയായിരുന്നു. വഴിയില്‍ പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും രക്ഷപെട്ട് പോകുകയായിരുന്നു. വാനിനെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിന്തുടര്‍ന്നപ്പോള്‍ ഇവരില്‍ നിന്ന് രക്ഷപെടാന്‍ അതിവേഗത്തില്‍ ഓടിച്ചുപോകുന്നതിനിടെ വാന്‍ മറിയുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.