ടി.പി. ചന്ദ്രശേഖരന്‍ വധം: മൂന്ന് പ്രതികള്‍ കുറ്റസമ്മത മൊഴി നല്‍കി

single-img
5 June 2012

ടി. പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ കുറ്റസമ്മത മൊഴി നല്‍കി. നാദാപുരം മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവര്‍ മൊഴി നല്‍കിയത്. ബിന്‍ഷാദ്, ഷിബിന്‍, സുമേഷ് എന്നിവരാണ് മൊഴി നല്‍കിയത്. സിആര്‍പിസി 164 പ്രകാരമായിരുന്നു മജിസ്‌ട്രേറ്റ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. ഇത് മുദ്രവെച്ച കവറില്‍ കേസ് പരിഗണിക്കുന്ന വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.