സിറിയയില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടു

single-img
5 June 2012

വിമതസൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ സിറിയയില്‍ 80 സര്‍ക്കാര്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഡമാസ്‌കസ്, ഇഡ്‌ലിബ് മേഖലകളില്‍ ഇരുകൂട്ടരും തമ്മില്‍ കനത്ത പോരാട്ടം നടന്നു. ഇഡ്‌ലിബില്‍ വിമതര്‍ സര്‍ക്കാര്‍സേനയുടെ ടാങ്കുകളും മറ്റും തകര്‍ത്തു.ഇതിനിടെ സിറിയയ്ക്ക് എതിരേ സൈനികാക്രമണം നടത്തുന്നതിനെതിരേ റഷ്യയും ചൈനയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.