സൂര്യന്റെ പൊട്ടുകുത്തൽ വിസ്മയമായി

single-img
5 June 2012

കൊച്ചി:ഓരോ നൂറ്റാണ്ടിലും വളരെ അപൂർവ്വമായി മാത്രം ഉണ്ടാകുന്ന ആകാശ വിസ്മയമായ ‘ശുക്രസംതരണ‘ത്തിന്  ഭൂമി സാക്ഷ്യം വഹിച്ചു.ഇപ്പോഴല്ലെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിൽ ഇത്തരമൊരു ഗോള വിസ്മയം കാണാനാകില്ല എന്നതു കൊണ്ടു തന്നെ ഏറെ പ്രാധാന്യത്തോടെയാണ് നൂറ്റാ‍ണ്ടിലെ അവസാനത്തെ ശുക്രസംതരണം ലോകം കണ്ടത്.ഇനി ഇതു പോലൊന്നു കാണണമെങ്കിൽ 2117 ഡിസംബർ എട്ടു വരെ കാത്തിരിക്കണം.രാവിലെ 9.15 വരെ മാത്രമാനു ശുക്രദർശനം ദൃശ്യമായത്.സൂര്യനു മുന്നിലൂ‍ടെ ഒരു കറുത്ത പൊട്ട് കടന്നു പോകുന്നതായാണു ശുക്രസംതരണം ദൃ’ശ്യമായത്. അന്റാര്‍ട്ടിക്ക ഉള്‍പ്പെടെ ഏഴ് ഭൂഖണ്ഡങ്ങളിലും ഈ കാഴ്ച കാണാന്‍ സാധിച്ചു. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വേളയാണ് കടന്ന് പോയത്. 1761ലും 1769ലും നടന്ന ശുക്രസംതരണ സമയത്ത് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് കണക്കുകൂട്ടിയണ് ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള ദൂരം ആദ്യമായി കൃത്യതയോടെ കണക്കാക്കിയത് എന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

 

httpv://www.youtube.com/watch?v=pujZSjHPpSs