വ്‌ളാഡിമിര്‍ പുട്ടിന്‍ ചൈന സന്ദര്‍ശിക്കുവാനെത്തി

single-img
5 June 2012

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ എത്തി. ജൂണ്‍ 6, 7 ന് നടക്കുന്ന ഷാന്‍ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതോടൊപ്പം അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയുടെ ആതിഥ്യം സ്വീകരിക്കും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുകയാണ് പുട്ടിന്റെ ചൈനീസ് പര്യടനത്തിന്റെ ലക്ഷ്യം. ഇന്ന് വൈകീട്ട് ചൈനീസ് പ്രസിഡന്റുമായി പുട്ടിന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇതിനു ശേഷം ചൈനീസ് മന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയില്‍ സുപ്രധാന വാണിജ്യകരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ.