മോഹൻലാൽ ഫേസ്ബുക്കിൽ

single-img
5 June 2012

മലയാള സിനിമയിലെ ഇതിഹാസ താരമായ മോഹൻലാൽ ഫേസ് ബുക്ക് അക്കൊണ്ട് തുറന്നു.മോഹന്‍‌ലാലിന്റെ പേരില്‍ ഫേസ്ബുക്കില്‍ നിരവധി വ്യജ അക്കൌണ്ടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാല്‍ സ്വന്തമായി ഒറിജിനല്‍ അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്.‘ആക്ടർ മോഹൻലാൽ ഒഫീഷ്യൽ‘എന്ന പേരിൽ മെയ് 30 നാണ് അക്കൊണ്ട് തുടങ്ങിയിരിക്കുന്നത്.അക്കൌണ്ട് തുടങ്ങി കുറച്ചു ദിവസത്തിനകം തന്നെ മുപ്പത്തിയേഴായിരത്തോളം ലൈക്കുകളാണ് മോഹൻ ലാലിനെ തേടിയെത്തിയിരിക്കുന്നത്.ട്വിറ്ററില്‍ മോഹന്‍ലാലിന്റെ സാന്നിദ്ധ്യം ഇപ്പോള്‍ തന്നെയുണ്ട്. ബ്ലോഗ് എഴുത്തിലൂടെയും സാമൂഹ്യ വിഷയങ്ങളിലുള്ള തന്റെ പ്രതികരണം അദ്ദേഹം പങ്കുവയ്ക്കുന്നുമുണ്ട്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ കുറിച്ച് അദ്ദേഹമെഴുതിയ ബ്ലോഗ് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.