ശബരിമല പാത യാഥാര്‍ഥ്യമാക്കും: കെ.എം. മാണി

single-img
5 June 2012

ശബരിമല തീര്‍ഥാടകര്‍ക്ക് ഉപകാര പ്രദമാകുന്ന ശബരിമല പാത പൂര്‍ത്തിയാക്കുമെന്നും ഇതിനായി പിറവം എക്‌സൈസ് കടവില്‍ പുതിയ പാലം നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണെ്ടന്നും മന്ത്രി കെ.എം. മാണി. പിറവത്ത് മാര്‍ക്കറ്റിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകകയായിരുന്നു അദ്ദേഹം. പാലത്തിന്റെ എസ്റ്റിമേറ്റും മറ്റും പരിശോധിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.