തുടരന്വേഷണത്തിനെതിരേ എം.എം. മണി ഹര്‍ജി നല്‍കി

single-img
5 June 2012

തൊടുപുഴയില്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതിയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ചു തുടരന്വേഷണ ഉത്തരവു നല്‍കിയതിനെതിരേ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ അനുമതി നല്‍കിയ നെടുങ്കണ്ടം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. അന്വേഷണവുമായി ബന്ധപ്പെട്ട നടപടി കള്‍ രാഷ്്ട്രീയ പ്രേരിതമാണെന്നും മജിസ്‌ട്രേറ്റ് കോടതി വിധിയുടെ അടിസ്ഥാനത്തിലാരംഭിച്ച തുടരന്വേഷണം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.