ലിബിയൻ വിമാനത്താവളത്തിൽ ആക്രമണം

single-img
5 June 2012

ട്രിപ്പോളി:ട്രിപ്പോളിയിലെ രാജ്യാന്തര വിമാനത്താവളത്തിൽ സായുധസംഘത്തിന്റെ ആക്രമണം.ഇരുന്നൂറോളം വരുന്ന അക്രമികൾ വിമാനത്താവളം വളഞ്ഞിരിക്കുന്നതായി റിപ്പോർട്ട്. ട്രക്കുകളിലെത്തിയ സംഘം വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തമ്പടിച്ച ശേഷം വിമാനസര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്‍ ആഫിയ ബ്രിഗേഡ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ആക്രമണത്തിനു പിന്നില്‍. ഇവരുടെ നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘം ഇപ്പോള്‍ സര്‍ക്കാരുമായി ചർച്ച നടത്തുകയാണ്. വന്‍സൈനിക സംഘം ട്രിപ്പോളി വിമാനത്താവളത്തിനു സമീപം നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ട്രിപ്പോളിയിലേയ്ക്കു എത്തിയ ഏതാനും വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തില്‍ സൈന്യവും അക്രമിസംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.ഇതു വരെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.