കോടിയേരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

single-img
5 June 2012

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ അഴിമതിയുണെ്ടന്നാരോപിച്ചു നല്‍കിയ ഹര്‍ജിയില്‍ മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലടക്കം ഏഴുപേരെ പ്രതിചേര്‍ത്ത് തൃശൂര്‍ സ്വദേശിയായ അഡ്വ. അനന്തകൃഷ്ണന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജി വി. ഭാസ്‌കരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമികാന്വേഷണത്തില്‍ അഴിമതിയുണെ്ടന്ന് കോടതിക്ക് ബോധ്യമുണ്ടായതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാതെ അടുത്തുപരിചയമുള്ള രണ്ടു പേരെ നിയമിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം.