പോലീസുകാരെ നേരിടാൻ മുളകുവെള്ളം കരുതണം:എം.വി ജയരാജൻ

single-img
5 June 2012

പോലീസിന്റെ റെയ്ഡ് നേരിടാൻ പാർട്ടി പ്രവർത്തകർ വീടുകളിൽ മുളകുവെള്ളം കരുതി വെയ്ക്കണമെന്ന് സിപിഎം നേതാവ് എം.വി ജയരാജന്റെ ആഹ്വാനം.ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നു എന്നാരോപിച്ച് ഡി.വൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മീന്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി മൂര്‍ച്ച കൂട്ടി വെക്കണമെന്നും ജയരാജൻ പറഞ്ഞു.