കാണാതായ ഫസലിനെ അപകടത്തിൽ പരിക്കേറ്റനിലയിൽ കണ്ടെത്തി

single-img
5 June 2012

റിയാദ്:കഴിഞ്ഞ ബുധനാഴ്ച്ച റിയാദിൽ നിന്നും കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി കൂരിമണ്ണില്‍ വി.പി അബ്ദുല്‍ഫസലിനെ വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ കണ്ടത്തെി. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ റബുഅയിലെ എക്‌സിററ് 14 നടുത്തുള്ള നജ്ദ് ആശുപത്രിയിലെ ഐ.സി.യുവില്‍ അപകടത്തില്‍പ്പെട്ട് പരിക്കേററ നിലയിലാണ് ഫസലിനെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി സുലൈമാനിയയിലെ അല്‍ ജസീറ സൂപ്പര്‍ മാര്‍ക്കററിന് സമീപം തന്റെ വണ്ടി നിര്‍ത്തി റോഡ് മുറിച്ചു കടക്കവെ സ്വദേശിയുടെ വണ്ടി ഇടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്ക് ക്ഷതമേറ്റ് അബോധാവസ്ഥയില്‍ സൗദി റെഡ്ക്രസന്‍റ് സൊസൈറ്റിയും പൊലീസുമാണ് ആശുപത്രിയിലത്തെിച്ചതെന്നാണ് വിവരം. റിയാദിലെ അന്നഹ്ദ കമ്പനിയില്‍ ഇലക്ട്രീഷ്യനായ ഫസലിനെ ബുധനാഴ്ചയാണ് കാണാതായത്. വിവരമറിഞ്ഞ് കമ്പനി അധികൃതരും അനന്തര കാര്യങ്ങള്‍ക്കായി രംഗത്തത്തെിയിട്ടുണ്ട്. 10 വര്‍ഷമായി ഫസല്‍ അന്നഹ്ദ കമ്പനിയില്‍ ജോലിക്കാരനാണ്.