ക്രിസ് ഗെയില്‍ വീണ്ടും വിന്‍ഡീസ് ഏകദിന ടീമില്‍

single-img
5 June 2012

പതിനഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം ഓപ്പണര്‍ ക്രിസ് ഗെയില്‍ വെസ്റ്റിന്‍ഡീസ് ഏകദിന ടീമില്‍ മടങ്ങിയെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിലാണ് ഗെയില്‍ ഇടംപിടിച്ചത്. വെസ്റ്റിന്‍ഡീസ് പ്രധാനമന്ത്രി റാല്‍ഫ് ഗോണ്‍സാലോസ്, ആന്റിഗ്വ-ബാര്‍ബുഡ പ്രധാനമന്ത്രി ബാള്‍ഡ്‌വിന്‍ സ്‌പെന്‍സര്‍ എന്നിവര്‍കൂടി ഇടപ്പെടതോടെയാണ് ഗെയിലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തയാറായിരിക്കുന്നത്.