ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന യുവതി അറസ്റ്റില്‍

single-img
5 June 2012

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ച് പ്രസവിക്കുകയും ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങുകയും ചെയ്ത യുവതിയെ ചികിത്സ തേടിയെത്തിയ ആശുപത്രിയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ കുമളിയില്‍നിന്നു കോട്ടയത്തേക്കു വന്ന ബസിലാണു പ്രസവം നടന്നത്. കോട്ടയത്തെത്തിയപ്പോള്‍ കുട്ടിയെ തുണിയില്‍ പൊതിഞ്ഞു സീറ്റിനടിയില്‍ ഉപേക്ഷിച്ചു യുവതിയും കൂടെയുണ്ടായിരുന്ന ബന്ധുക്കളും മുങ്ങുകയായിരുന്നു.

യുവതിയുടെ കൈയില്‍നിന്നു ബസില്‍ നഷ്ടപ്പെട്ട മൊബൈ ല്‍ ഫോണ്‍ പോലീസിനു ലഭിച്ചതാണ് യുവതിയെ പിടികൂടാന്‍ പോലീസിനു സഹായകമായത്. ഫോണിലേക്കുവന്ന കോളുകളില്‍നിന്നുള്ള അന്വേഷണത്തെത്തുടര്‍ന്ന് യുവതി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണെ്ടന്നു മനസിലാക്കുകയും അവിശട പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുണ്ടക്കയം ഏന്തയാര്‍ കുന്നപ്പള്ളില്‍ റെസിയ ഷിനാസിനാണ് (22) അറസ്റ്റിലായത്. യുവതി ഉപേക്ഷിച്ച ആണ്‍കുട്ടി ജില്ലാ ആശുപത്രി ജീവനക്കാരുടെ സംരക്ഷണയില്‍ കഴിയുന്നു. യുവതിയെ ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കി.

കുമളിയില്‍നിന്ന് ഇന്നലെ രാവിലെ എട്ടോടെ കോട്ടയത്തെത്തിയ ബസില്‍ കണെ്ടത്തിയ ചോരക്കുഞ്ഞിനെ കണ്ടക്ടര്‍ ബിജുവും ഡ്രൈവര്‍ ബാബുവും ചേര്‍ന്നു പോലീസിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു കു ഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

വിവാഹിതയായ യുവതിക്ക് മറ്റൊരു കുട്ടിയുണ്ട്. ഭര്‍ത്താവു ഗള്‍ഫിലാണ്. ഗര്‍ഭം പുറത്തറിയിക്കാതെ വയറ്റില്‍ മുഴയാണെന്നാണു യുവതി വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. ഇന്നലെ രാവിലെ വയറ്റില്‍ വേദന കൂടിയതോടെ അമ്മയും ഭര്‍ത്തൃമാതാവും പിതാവുമൊത്തു കോട്ടയത്തെ ആശുപത്രിയിലേക്കു വരുകയായിരുന്നു. പ്രസവശേഷം യുവതി തനിയെ പൊക്കിള്‍ക്കൊടി മുറിച്ചു നീക്കി കുട്ടിയെ തുണിയില്‍ പൊതിഞ്ഞു ബസിലെ സീറ്റിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയിലെത്തി യുവതിയും ബന്ധുക്കളും ആദ്യം കള്ളം പറഞ്ഞെങ്കിലും പരിശോധയില്‍ യുവതി പ്രസവിച്ചതായി കണെ്ടത്തി. അപ്പോഴേക്കും മപാലസ് ആശുപത്രിയിലത്തിയിരുന്നു.