ആരുഷി വധക്കേസ് :വിചാരണ നീട്ടി

single-img
5 June 2012

ഗാസിയാബാദ്:ആരുഷി ഹേമരാജ് ഇരട്ട കൊലക്കേസിന്റെ വിചാരണ ഈ മാസം ജൂൺ എട്ടിലേയ്ക്ക് മാറ്റി.ഗാസിയാബാദ് സി.ബി.ഐ കോടതിയാണ് വിചാരണ നീട്ടി വെച്ചത്.ബാർ അസോസിയേഷൻ സമരം പ്രഖ്യാപിച്ചതിനാലാണ് ഈ തീരുമാനം.കേസില്‍ ആരുഷിയുടെ മാതാപിതാക്കളും ഡോക്റ്റര്‍ ദമ്പതികളുമായ നുപൂര്‍ തല്‍വാർ- രാജേഷ് തല്‍വാര്‍ എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിരുന്നു. നുപൂര്‍ തല്‍വാര്‍ ഇപ്പോള്‍ ജയിലിലാണ്.2008 മേയ് 15-നാണ് ആരുഷിയെ ഗുഡ്ഗാവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹവും വീട്ടിലെ ടെറസില്‍ കണ്ടെത്തുകയായിരുന്നു.ഇവരെ രണ്ടു പേരെയും അരുതാത്ത നിലയിൽ കണ്ടതിനെതുടർന്ന് തൽവാർ ദമ്പതികൾ കൊലചെയ്യുകയായിരുന്നു എന്നാണ് കേസ്.