അഡ്വാനിക്ക് ഡിഎംകെയുടെയും സിപിഎമ്മിന്റെയും പിന്തുണ

single-img
5 June 2012

സിഎജിയുടെയും ഇലക്ഷന്‍ കമ്മീഷണര്‍മാരുടെയും നിയമനത്തിന് കൊളീജിയത്തെ നിയമിക്കണമെന്ന അഡ്വാനിയുടെ നിര്‍ദേശത്തിന് ഡിഎംകെയുടെയും സിപിഎമ്മിന്റെയും പിന്തുണ. അഡ്വാനിയുടെ നിര്‍ദേശം തള്ളാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ മുരശൊലിയിലെ ലേഖനത്തിലൂടെയാണ് കരുണാനിധി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. അഡ്വാനിയുടെ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നതായി സിപിഎം നേതാവ് സീതാറാം യെച്ചൂരി ഷിംലയില്‍ പറഞ്ഞു. ചീഫ് വിജിലന്‍സ് കമ്മീഷണറുടെ നിയമന മാതൃകയില്‍ കൊളീജിയം ഏര്‍പ്പെടുത്തണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.