ആദര്‍ശ് അഴിമതി: അന്വേഷണം മുന്‍മുഖ്യമന്ത്രിമാരിലേക്ക്

single-img
5 June 2012

ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസില്‍ മുന്‍മുഖ്യമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖിന്റെയും സുശീല്‍ കുമാര്‍ ഷിന്‍ഡേയുടേയും പങ്ക് വിശദമായി പരിശോധിക്കുകയാണെന്നു സിബിഐ. ഇരുവരും ഇപ്പോള്‍ കേന്ദ്രമന്ത്രിമാരാണ്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും സിബിഐ മുംബൈ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ദേശ്മുഖ് വ്യാജപ്പേരില്‍ ആദര്‍ശ് കെട്ടിടസമുച്ചയത്തില്‍ രണ്ടു ഫ്‌ളാറ്റുകള്‍ കരസ്ഥമാക്കിയിട്ടുണെ്ടന്നു കാണിച്ച് സാമൂഹ്യപ്രവര്‍ത്തകനായ പ്രവീണ്‍ വാടങ്കേക്കര്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് സത്യവാങ്മൂലം.