രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സോണിയ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം

single-img
4 June 2012

രാഷ്ട്രപതിസ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനുള്ള തീരുമാനമെടുക്കുന്നതു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം അധ്യക്ഷ സോണിയ ഗാന്ധിക്കു വിട്ടു. കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജിയാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആരെന്നു സോണിയ ഗാന്ധിയാണു തീരുമാനിക്കുകയെന്നു പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം പ്രണാബ് മുഖര്‍ജി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.