പ്രിൻസിപ്പലിന്റെ മർദ്ദനത്തിൽ വിദ്യാർഥിയുടെ കൈയൊടിഞ്ഞു

single-img
4 June 2012

ജമ്മുകാശ്മീർ:സ്കൂൽ പ്രിൻസിപ്പലിന്റെ മർദ്ദനത്തിൽ ഏഴുവയസ്സുകാരന്റെ കൈയൊടിഞ്ഞു.ജമ്മു കാശ്‌മീരിലെ യുവശക്‌തി ഡേ ബോര്‍ഡിംഗ്‌ സ്‌കൂളില്‍ വെള്ളിയാഴ്‌ചയായിരുന്നു സംഭവം.കുട്ടിയെ ചൂരൽ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയും മൂന്നു മണിക്കുറോളം മുറിയിൽ പൂട്ടിയിടുകയും ചെയ്തു.കുട്ടിയെ ഇപ്പോൾ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രിൻസിപ്പലിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.എന്നാൽ പ്രിൻസിപ്പൽ രാഷ്ട്രീയ സമ്മർദ്ദം വഴി പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുന്നതായി ഇവർ ആരോപിച്ചു.