സച്ചിൻ രാജ്യ സഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു

single-img
4 June 2012

ഡൽഹി:ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ഇന്ന് രാജ്യ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.ഭാര്യ അഞ്ജലിയോടൊപ്പമാണ് സച്ചിൻ എത്തിയത്.രാജ്യ സഭാ അധ്യക്ഷൻ ഹമീദ് അൻസാരിക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.കോൺഗ്രസാണ്കഴിഞ്ഞ ഏപ്രിലിൽ സച്ചിനെ രാജ്യ സഭയിലേക്ക് നിർദ്ദേശിച്ചത്.രാജ്യ സഭാംഗമെന്ന നിലയിലും രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ കഴിയുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.