മണിയുടെ പ്രസംഗത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് പിണറായി

single-img
4 June 2012

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിവാദ പ്രസംഗത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രസംഗത്തില്‍ രാഷ്ട്രീയമായ തെറ്റു മാത്രമെയുള്ളൂ. അതുകൊണ്ടാണ് മണിക്കെതിരെ കേസെടുത്തത് നിയമവിരുദ്ധമാണെന്ന് പറഞ്ഞതെന്നും എറണാകുളത്ത് പാര്‍ട്ടിയുടെ മധ്യമേഖലാ റിപ്പോര്‍ട്ടിംഗില്‍ പിണറായി പറഞ്ഞു. എന്തു ചെറ്റത്തരവും കാണിക്കാമെന്ന് പോലീസ് കരുതേണ്ട. പാര്‍ട്ടി വിട്ടവരെ സിപിഎം നേരിട്ടത് രാഷ്ട്രീയമായാണ്. പാര്‍ട്ടി വിട്ടവരെ ഒരു തരത്തിലും സിപിഎം അക്രമിച്ചിട്ടില്ല. അടുത്ത കാലത്ത് പാര്‍ട്ടി വിട്ടവരുടെ കാര്യത്തിലും ഇതേ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.