പാകിസ്ഥാനിൽ യു എസ് ഡ്രോൺ ആക്രമണത്തിൽ 16 മരണം

single-img
4 June 2012

ഇസ്ലാമാബാദ്:പാകിസ്ഥാനത്തിലെ ദക്ഷിണ വസീറിസ്താനിൽ യു എസിന്റെ ഡ്രോൺ മിസൈൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു.പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.തീവ്രവാദികളുടെ ഒളിത്താവളത്തിനും വാഹനത്തിനു നേരെ മിസൈൽ വിടുകയായിരുന്നു.ഞായറാഴ്ച നടന്ന മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ചിക്കോഗോയില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം നടക്കുന്ന എട്ടാമത്തെ ഡ്രോണ്‍ ആക്രമണമാണിത്.രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാക് അധികൃതര്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തീവ്രവാദികളെ തുരത്താന്‍ ഇത്തരം ആക്രമണങ്ങള്‍ കൂടിയേ തീരൂ എന്ന നിലപാടിലാണ് അമേരിക്ക.