യുഎസ് മിസൈല്‍; പാക്കിസ്ഥാനില്‍ പത്തു മരണം

single-img
4 June 2012

സൗത്ത് വസിറിസ്ഥാനിലെ മനാ റഗ്‌സായി ഗ്രാമത്തില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം ഇന്നലെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തീവ്രവാദികളെന്നു സംശയിക്കുന്ന പത്തു പേര്‍ കൊല്ലപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ആറാം തവണയാണ് ഈ മേഖലയില്‍ മിസൈല്‍ ആക്രമണമുണ്ടായത്. അല്‍ക്വയ്ദ, താലിബാന്‍ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്തകാലത്ത് അഫ്ഗാന്‍-പാക് അതിര്‍ത്തി പ്രദേശത്ത് യുഎസ് പൈലറ്റില്ലാ വിമാനാക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭീകരര്‍ക്കു പുറമേ സാധാരണക്കാരും ആക്രമണങ്ങള്‍ക്കിരയാവുന്നതിനാല്‍ പാക്കിസ്ഥാനില്‍ യുഎസിനെതിരേ രോഷം ഉയരുകയാണ്. എന്നാല്‍, ചില പാക് കമാന്‍ഡര്‍മാര്‍ രഹസ്യമായി ഇത്തരം ആക്രമണങ്ങളെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.