നൈജീരിയയിൽ വിമാനാപകടം മരിച്ചവരിൽ മലയാളിയും

single-img
4 June 2012

കൊച്ചി:നൈജീരിയയിലെ ലോഗൊസിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപെട്ടതായി റിപ്പോർട്ട്.കൊച്ചി നേര്യമംഗലം സ്വദേശി റിജോ എൽദോസ്(25) ആണ് മരിച്ചത്.ഡാന എയർ ലൈൻസിന്റെ വിമാനമാണ് ഇന്നലെ വൈകിട്ട് നാലരയ്ക്ക് അപകടത്തിപ്പെട്ടത്.വിമാനത്താവളത്തിൽ നിന്നും പറന്നുയരവെ സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു.147 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.ഇതിൽ ആരും രക്ഷപ്പെട്ടിട്ടില്ല.