നഖ്‌വി അഹമ്മദ് ഇന്ത്യന്‍ മുജാഹിദീന്‍ തലവനുമായി ബന്ധപ്പെട്ടെന്ന് കണ്ടെത്തല്‍

single-img
4 June 2012

കഴിഞ്ഞവര്‍ഷം ജൂലൈ യില്‍ 27 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോംബാക്രമണക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു വ്യാജ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്കിയ കേസില്‍ പിടിയിലായ നഖ്‌വി അഹമ്മദ് ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസിന്‍ ഭട്കലുമായി ഫേസ്ബുക്കുവഴി ബന്ധപ്പെട്ടിരുന്നതായി കണെ്ടത്തല്‍. 2008 മുതല്‍ ഇയാള്‍ ഫേസ്ബുക്കിലൂടെ തീവ്രവാദികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണു ഡല്‍ഹി പോലീസ് വെളിപ്പെടുത്തിയത്. നഖ്‌വി ബിഹാറിലെ ദര്‍ബംഗ സ്വദേശിയാണ്. മുജാഹിദീന്‍ പ്രവര്‍ത്തകരായ നദീം, വഖസ് എന്നിവരുമായി നഖ്‌വി ഫേസ്ബുക്കില്‍ ബന്ധപ്പെടാറുണ്ടായിരുന്നു.