മ്യാന്‍മറില്‍ ജനക്കൂട്ടം ബസ് ആക്രമിച്ചു; ഒന്‍പതു മരണം

single-img
4 June 2012

പടിഞ്ഞാറന്‍ മ്യാന്‍മറില്‍ ജനക്കൂട്ടം ബസിനു നേരെ നടത്തിയ ആക്രമണത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. രഖീന്‍ ഗോത്ര വര്‍ഗക്കാരാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. ടോംഗോട്ടെ നഗരത്തിനു സമീപമാണ് സംഭവമെന്നും കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്കു കിട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. സെന്‍ട്രല്‍ മ്യാന്‍മറില്‍ നിന്നു രഖീന്‍ സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ സംഘമാണ് ആക്രമണത്തിനു ഇരയായതെന്നും ഇവരില്‍ മുസ്‌ലീം വംശജരുണ്‌ടെന്നാണ് സൂചനയെന്നും അധികൃതര്‍ വെളിപ്പെടുത്തി. അക്രമികള്‍ ബസിനു തീവച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തേത്തുടര്‍ന്ന് സ്ഥലത്ത് വര്‍ഗീയ സംഘര്‍ഷത്തിനു സാധ്യതയുണ്‌ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. അടുത്തിടെ രഖീന്‍ ഗോത്രവര്‍ഗക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവവുമായി കൂട്ടക്കൊലയ്ക്കു ബന്ധമുണ്‌ടെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത് വന്‍പോലീസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നത്.