ഹസാരെ-രാംദേവ് ഭിന്നത; കേജരിവാള്‍ ഇറങ്ങിപ്പോയി

single-img
4 June 2012

അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ അന്നാ ഹസാരെയും ബാബാ രാംദേവും നടത്തിയ സംയുക്ത സമരത്തിനിടെ ഇരുസംഘാംഗങ്ങള്‍ക്കിടയിലുള്ള ഭിന്നത മറനീക്കി. ബാബാ രാംദേവിന്റെ പരസ്യ വിമര്‍ശനത്തെ തുടര്‍ന്നു ഹസാരെ സംഘത്തിലെ പ്രധാനി അരവിന്ദ് കേജരിവാള്‍ സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. കിരണ്‍ ബേദി ഒഴികെ ഹസാരെ സംഘത്തിലെ പ്രധാനികള്‍ രാംദേവിനെ പങ്കെടുപ്പിച്ച് നടത്തിയ സമരത്തില്‍ പങ്കെടുത്തതുമില്ല.