തൊടുപുഴയില്‍ എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

single-img
4 June 2012

എസ്എഫ്‌ഐ ജില്ലാ നേതാവായിരുന്ന അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ജില്ലാ നേതാക്കളടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് അക്രമാസക്തമായേക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നതിനാല്‍ ശക്തമായ പോലീസ് സന്നാഹമൊരുക്കിയിരുന്നു. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. മാര്‍ച്ചില്‍ നൂറുകണക്കിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.