എംഎല്‍എയെ വെടിവച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍

single-img
4 June 2012

ഐഎന്‍എല്‍ഡി എംഎല്‍എ ഭഗത് സിംഗിനു നേര്‍ക്കു നിറയൊഴിച്ച കേസില്‍ നാലു പേര്‍ പോലീസ് വലയിലായി. കഴിഞ്ഞദിവസം സൗത്ത് വെസ്റ്റിലെ ഓഫീസിനു മുന്നില്‍ നില്ക്കുമ്പോഴാണ് അജ്ഞാതസംഘം ഭഗത് സിംഗിനു നേര്‍ക്കു വെടിയുതിര്‍ത്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ക്കുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണു കൊലപാതകശ്രമത്തിനു കാരണമെന്നു പോലീസ് കമ്മീഷണര്‍ ബി.കെ. ഗുപ്ത പറഞ്ഞു. സിംഗ് തന്റെ ഓഫീസിലെത്തുന്നതു നിരീക്ഷിക്കാന്‍ പ്രതികള്‍ പലതവണ സ്ഥലം സന്ദര്‍ശിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഇവരുടെ അറസ്റ്റിലേക്കു നയിച്ചത്.