സിറിയയ്‌ക്കെതിരേ വിദേശ ഗൂഢാലോചനയെന്ന് അസാദ്

single-img
4 June 2012

സിറിയയെ തകര്‍ക്കാന്‍ ചില വിദേശശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്നു പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് ആരോപിച്ചു. ഇന്നലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ ഹൗലാ കൂട്ടക്കൊലയില്‍ സൈന്യത്തിനു പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മേയ് ഏഴിലെ തെരഞ്ഞെടുപ്പിനുശേഷം അസാദ് ആദ്യമായാണു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.